03:12pm 24 October 2026
NEWS
'ഖത്തർ കുടുംബദിനം' ഏപ്രിൽ 15 മുതൽ 19 വരെ കത്താറയിൽ വിപുലമായ ആഘോഷങ്ങൾ
12/04/2025  04:22 PM IST
nila
ഖത്തർ കുടുംബദിനം ഏപ്രിൽ 15 മുതൽ 19 വരെ കത്താറയിൽ വിപുലമായ ആഘോഷങ്ങൾ

ദോഹ: ഖത്തരി സമൂഹത്തിൽ കുടുംബ ഐക്യത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ വർഷവും ഏപ്രിൽ 15 ന് ആചരിക്കുന്ന കുടുംബദിനത്തിൽ ഈവർഷം അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിപുലമായപരിപാടി കളാണ് സാമൂഹിക വികസന, കുടുംബകാര്യ മന്ത്രാലയം ആവിഷ്കരി ച്ചിട്ടുള്ളത്.ഏപ്രിൽ 15മുതൽ 19വരെ കത്താറകൾച്ചറൽ വില്ലേജിൽ നടക്കുന്ന പരിപാടിയിൽ
കുടുംബങ്ങൾ ഒരുമിച്ച്  അസുലഭ നിമിഷങ്ങൾ ചെലവഴിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.കുടുംബ ഐക്യത്തിന്റെ മൂല്യങ്ങളെയും സമൂഹം കെട്ടിപ്പടുക്കുന്നതിൽ അടിസ്ഥാന സ്തംഭമെന്ന നിലയിൽ കുടുംബത്തിന്റെ പങ്കിനെയും പ്രോത്സാഹിപ്പിക്കുന്നപരിപാടിയിൽ പൊതുജന പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img